---
title: "ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Couple found dead inside home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308978/Couple found dead inside home"
published_at: "2025-08-16T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a052f499af4_1000294950.png"
keywords: []
---

# ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** മലപ്പുറം: മലപ്പുറം നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

നിലമ്പൂർ മണലോടിയിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

അമൃതയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടർനടപടികളാരംഭിച്ചു.

ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308978/Couple found dead inside home)